12 മുതല്‍ 15 വയസ്സ് വരെയുള്ള പ്രായക്കാര്‍ക്കും ഫൈസര്‍ കോവിഡ് വാക്സിന് കുത്തിവെയ്പ്പിന് അനുമതി നല്കി യൂറോപ്യന്‍ യൂണിയന്

ലണ്ടൻ: 12 മുതൽ 15 വയസ്സ് വരെയുള്ള പ്രായക്കാർക്കും ഫൈസർ കോവിഡ് വാക്സിൻ കുത്തിവെയ്പ്പിന് അനുമതി നൽകി യൂറോപ്യൻ യൂണിയൻ. വാക്സിൻ സ്വീകരിക്കുന്ന കുട്ടികൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകില്ല. അതിനാൽ ആശങ്കയ്ക്ക് സ്ഥാനമില്ലെന്നും യൂറോപ്യൻ മെഡിസിൻസ് ഏജൻസി(യുഎംഎ) അറിയിച്ചു. 16 വയസ്സ് മുതൽ ഉള്ളവർക്ക് കുത്തിവെയ്പ്പ് നേരത്തെ ബാധകമാക്കിയിരുന്നു.
മഹാമാരിക്ക് എതിരായ സമയത്ത് കുട്ടികൾക്കും വാക്സിൻ നൽകേണ്ടത് അനിവാര്യമാണെന്ന് യുഎംഎ മേധാവി മാർകോ പറഞ്ഞു. ഈ പ്രായക്കാർക്ക് രണ്ടു ഡോസ് വാക്സിൻ ആവശ്യമായി വരുന്നുണ്ട്. ചുരുങ്ങിയത് രണ്ട് ആഴ്ച ഇടവേളയിൽ വാക്സിൻ എടുക്കണം. ഓരോ രാജ്യത്തിനും ഇനി വിഷയത്തിൽ തീരുമാനം എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും കാനഡയും നേരത്തെ ഫൈസർ വാക്സിന് കുട്ടികൾക്ക് അനുമതി നൽകിയിരുന്നു
#Pfizer

