ഏറെ പ്രതീക്ഷകളുമായി അഹമ്മദാബാദില്‍ ഇന്ന് ഐപിഎല്‍ ഫൈനല്‍; മഴയെ പേടിച്ച് ആരാധകര്‍

അഹമ്മദാബാദ്: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ കലാശക്കൊട്ട് മഴകാരണം മാറ്റിവെച്ചതിന്റെ സങ്കടത്തിലായിരുന്നു ആരാധകര്‍. വൈകിയായാലും മത്സരം കാണാനുള്ള ആകാംക്ഷയില്‍ കോടിക്കണക്കിന് ജനങ്ങളാണ് കാത്തിരുന്നത്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മാത്രം ഒരുലക്ഷത്തിലധികം കാണികളാണ് മത്സരം കാണാൻ എത്തിയത്. ആദ്യം മഴകനത്തതോടെ മത്സരം 9: 30 ന് നടത്തും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വീണ്ടും മഴ ശക്തിപ്പെട്ടപ്പോള്‍ അഞ്ച് ഓവറിലേയ്‌ക്ക് മത്സരം ചുരുക്കാൻ നിര്‍ദ്ധേശം നല്‍കിയെങ്കിലും തീരുമാനം വേണ്ടെന്ന് വെക്കുകയായിരുന്നു. തുടര്‍ന്നാണ് റിസര്‍വ് ദിനമായ ഇന്ന് വൈകുന്നേരത്തേയ്‌ക്ക് മത്സരം മാറ്റിയത്. ഇന്നലെ ഫൈനല്‍ കാണാനായി സ്റ്റേഡിയത്തിലെത്തിയത് ആരാധകരുടെ വലിയ കൂട്ടമായിരുന്നു. ചെന്നൈ ആരാധക കടല്‍ തന്നെ അഹമ്മദാബാദില്‍ സൃഷ്ടിച്ചു. റിസര്‍വ് ദിനമായ ഇന്ന് രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്. അപ്പോഴും മഴകാരണം ഇന്നത്തെ മത്സരവും തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. 7.30ന് തുടങ്ങാനായില്ലെങ്കിലും രാത്രി 9.40-വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40-ന് തുടങ്ങിയാലും ഇരുടീമിനും 20 ഓവര്‍ വീതമുള്ള മത്സരമാരകും ലഭിക്കുക. 9.40-നും മത്സരം തുടങ്ങാനായില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടിക്കുറക്കുകയുള്ളു.

