KSDLIVENEWS

Real news for everyone

കാസർഗോഡ് ജനറൽ ആശുപത്രിയിലെ നിരീക്ഷണ ക്യാമറകൾ കേടായിട്ട് 2 മാസം; നിശ്ചിത സമയത്ത് അറ്റകുറ്റപ്പണി നടത്തിയില്ല

SHARE THIS ON

കാസർകോട് ∙ ജനറൽ ആശുപത്രിയിലെ നിരീക്ഷണ ക്യാമറകൾ കേടായി 2 മാസത്തിലേറെയായിട്ടും നന്നാക്കിയില്ല. നഗരസഭ 2 വർഷം മുൻപു സ്ഥാപിച്ച ക്യാമറകളുടെ അറ്റകുറ്റപ്പണി നിശ്ചിത സമയത്തു നടക്കാത്താതിനാലാണ് ഇതു നിശ്ചലമായത്. സുരക്ഷ മുൻനിർത്തി ആശുപത്രി 11 ഇടങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. നഗരസഭയുടെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ക്യാമറകൾ സ്ഥാപിച്ചത്. അതിനു ശേഷം സർവീസ് നടത്തിയില്ലെന്നു അധികൃതർ പറയുന്നു. 8 വയസ്സുകാരിയെ മദ്യം കുടിപ്പിച്ചു, അവശയായ കുട്ടി ആശുപത്രിയിൽ; പിതാവ് അറസ്റ്റിൽ എന്നാൽ ടെൻഡറിൽ ക്യാമറ സ്ഥാപിക്കുന്ന കാര്യം മാത്രമാണുള്ളതെന്നും അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്വമില്ലെന്നുമാണ് ക്യാമറ സ്ഥാപിച്ച സ്വകാര്യ സ്ഥാപനത്തിന്റെ വിശദീകരണമെന്ന് അധികൃതർ പറഞ്ഞു. സർവീസ് ചാർജ് നൽകിയാൽ അറ്റകുറ്റപ്പണികൾ നടത്തുമെന്നാണ് സ്ഥാപനം പറയുന്നത്. നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ ഇവിടെ നടക്കുന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ ആകുന്നില്ലെന്നു പൊലീസ് പറയുന്നു. ക്യാമറകൾ നന്നാക്കാനുള്ള നടപടി എടുക്കുമെന്നും സ്ഥാപിക്കുന്ന സമയത്തുണ്ടായ സാങ്കേതികപ്രശ്‌നങ്ങളാണ് അറ്റകുറ്റപ്പണിക്കു തടസ്സമായതെന്നും നഗരസഭാധികൃതർ പറഞ്ഞു. നിലവിലുള്ള ക്യാമറ സെറ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനേക്കാൾ നല്ലത് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നതാണെന്നു പറയുന്നു. പുതിയ ക്യാമറകൾ സ്ഥാപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നു ആശുപത്രി അധികൃതർ പറഞ്ഞു. നിലവിലുള്ള എല്ലാ ക്യാമറകളും മാറ്റി പുതിയതായി 10 അധിക ക്യാമറകളുൾ കൂടി സ്ഥാപിക്കാനാണു ആലോചനയുള്ളത്. ഇതോടെ 21 ഇടങ്ങളിൽ ക്യാമറകൾ വരും. ആശുപത്രിയുടെ ഫണ്ടിൽ നിന്നു പണമെടുത്താണു ക്യാമറകൾ സ്ഥാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!