KSDLIVENEWS

Real news for everyone

ഹൈവേകളിലൂടെയുള്ള സഞ്ചാരം അപകടം; കാസറഗോട്ട് സൈക്കിൾ റൈഡേഴ്സിന്ന് സൈക്കിൾ ട്രാക്ക് വേണമെന്ന ആവശ്യം ശക്തം

SHARE THIS ON

കാസർഗോഡ് ; കേരളത്തിലും പ്രത്വേകിച്ച് കാസർഗോഡും സൈക്കിൾ യാത്ര നടത്തുന്നവരായി ഇന്ന് ഒരുപാട് പേരുണ്ട്.

ഇന്ന് അത് ജീവിതത്തിന്റെ ഭാഗമാക്കിയവരും നിരവധി പേർ, തിരക്ക് പിടിച്ച് ഈ ജീവിത സാഹചര്യത്തിൽ വർദ്ധിച്ച് വരുന്ന ശാരീരിക അസുഖങ്ങളായ ഷുഗർ, ബി.പി, കൊളസ്ട്രോൾ അങ്ങനെ തുടങ്ങി ഹൃദയാഘാത്തിലേക്ക് വരെ നീങ്ങുന്ന അസുഖങ്ങൾക്ക് വരെ നിന്നൊക്കെ മുക്തി നേടാനുള്ള എളുപ്പ മാർഗം വ്യായാമമാണ് . അതിന്ന് ഏറ്റവും പറ്റിയ രീതിയും സൈക്കിളിങാണ്.

നാട്ടിൽ സൈക്കിൾ റൈഡേഴ്സ് കൂടി വരുന്നു. അവർക്ക് സുഖമമായി സഞ്ചരിക്കാൻ സൈക്കിൾ ട്രാക്ക് അത്യാവശ്യമാണ്.

നാട്ടിലുള്ള ഹൈവേകളിലും തിരക്കുള്ള റോഡിലും സൈക്കിൾ റൈഡിങ് വളരെ അപകടം സൃഷ്ടിക്കുന്നു.

വലിയ ടാങ്കർ, ട്രൈലർ, കണ്ടെയ്നർ തുടങ്ങി ബസുകൾ വരെ സൈക്കിൾ റൈഡേഴ്സിനെ ശ്രദ്ധിക്കുന്നില്ല.

ഇത് കൊണ്ട് തന്നെ സൈക്കിൾ റൈഡേഴ്സ് സഞ്ചരിക്കാൻ മടിക്കുന്നു.

വികസ്വര രാജ്യങ്ങൾ പോലും ഇന്ന് സൈക്കിൾ റൈഡേസിന് സൈക്കിൾ ട്രാക്ക് ഒരുക്കുന്നു.

നമ്മുടെ നാട്ടിലും ബന്ധപ്പെട്ട ഭരണാധികാരികൾ, വികസന പാക്കേജിലുൾപ്പെടുത്തി സൈക്കിൾ റൈഡേസിന്ന് സുഖമമായി സഞ്ചരിക്കാനുള്ള സഞ്ചാര പഥം സൃഷ്ടിക്കണമെന്ന് ഡെയ്ലി മെംബേർസ് ക്ല്ബിന്റെ എക്സിക്യൂട്ടീവ് മെമ്പറും, കാസറഗോഡ് പെഡ്ലേഴ്സ് ക്ലബിന്റെ മെമ്പറും , കാസറഗോട്ടെ സിറ്റി സൈക്കിൾ ഷോപ്പ് ഉടമയുമായ അൻവർ സാദത്ത് ksdlivenews നോട് പറഞ്ഞു. …

അധികാരികൾ യുദ്ധ കാലാടിസ്ഥാനത്തിൽ ഇത് സാധ്യമാക്കണമെന്നും അൻവർ സാദത്ത് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!