യുഎഇക്കിത് അഭിമാന നിമിഷം ;
യൂണിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ച നാനോ ഉപഗ്രഹം മാസിൻസാറ്റ് വിജയകരമായി വിക്ഷേപിച്ചു

ദുബായ് : യുഎഇയിലെ സര്‍വകലാശാല വിദ്യാര്‍ഥികള്‍ വികസിപ്പിച്ച നാനോ ഉപഗ്രഹം മാസിന്‍സാറ്റ് വിജയകരമായി വിക്ഷേപിച്ചു.
റഷ്യയില്‍ നിന്നു സോയുസ് 2.1ബി റോക്കറ്റില്‍ യുഎഇ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 3.20ന് ആയിരുന്നു വിക്ഷേപണം. 5
75 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥമാണ് 2.7 കിലോയുള്ള ഉപഗ്രഹത്തിന്റെ ലക്ഷ്യം.ആദ്യ 8 മണിക്കൂറുകള്‍ നിര്‍ണായകമാണ്. യുഎഇ ബഹിരാകാശ ഏജന്‍സിയുടെ സഹകരണത്തോടെ റാസല്‍ഖൈമ അമേരിക്കന്‍ യൂണിവേഴ്സിറ്റി, ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ഥികളാണ് ഉപഗ്രഹം വികസിപ്പിച്ചത്.
ഉപഗ്രഹത്തിന്റെ നിയന്ത്രണവും നിരീക്ഷണവും ഖലീഫ യൂണിവേഴ്സിറ്റിയിലെ യാസ് സാറ്റ് സ്പേസ് ലാബിനാണ്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കുന്നതിലും പഠന വിധേയമാക്കുന്നതിലും ഗവേഷക വിദ്യാര്‍ഥികള്‍ പങ്കാളികളാകും.
ബഹിരാകാശ രംഗത്ത് മികവുറ്റ ശാസ്ത്രനിരയെ സജ്ജമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണിത്. 2024ലെ ചാന്ദ്രദൗത്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ പുതിയ വിജയഗാഥ.
ജൂലൈ 20ന് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നു വിക്ഷേപിച്ച യുഎഇയുടെ ചൊവ്വാ പേടകം വിജയകരമായി ലക്ഷ്യത്തിലേക്കു കുതിക്കുകയാണ്.
2017 ഫെബ്രുവരിയില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് യുഎഇയുടെ നാനോ ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചിരുന്നു.
യുഎഇയുടെ നായിഫ്-1 ഉള്‍പ്പെടെ 104 ഉപഗ്രഹങ്ങളാണ് പിഎസ്‌എല്‍വി സി37 റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത്

