KSDLIVENEWS

Real news for everyone

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ LDF-ന് മികച്ച മുന്നേറ്റം, യുഡിഎഫ് വിജയത്തിന് പിന്നിൽ ബിജെപി ധാരണ- എം.വി ഗോവിന്ദൻ

SHARE THIS ON

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു.ഡി.എഫ്. നേടിയ വിജയത്തിന് പിന്നിൽ ബി.ജെ.പിയുമായി ഉണ്ടാക്കിയ പരസ്യമായ ധാരണയാണെന്നെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി. വോട്ട് വളരെ പരസ്യമായി യു.ഡി.എഫിലേക്ക് മറിയുന്ന സാഹചര്യമാണ് കാണാൻ കഴിഞ്ഞതെന്ന് ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫ്. സർക്കാർ ബി.ജെ.പിയുടെ ‘ബി’ ടീമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

നല്ലൊരു ശതമാനം മുസ്ലീങ്ങൾ മാത്രമുള്ള കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ ഡിവിഷനിൽ കഴിഞ്ഞ തവണ ഫാത്തിമ തഹിലിയ 2,275 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്. എന്നാൽ, ഇത്തവണ അവിടെ യു.ഡി.എഫ്. ഭൂരിപക്ഷം 436 വോട്ടായി കുത്തനെ ഇടിഞ്ഞു. എൽ.ഡി.എഫ്. വൻ മുന്നേറ്റം നടത്തിയ ഇവിടെ യു.ഡി.എഫിന്റേത് ജയത്തോട് അടുത്ത തോൽവിയാണെന്ന് എം.വി. ഗോവിന്ദൻ വിലയിരുത്തി.

എറണാകുളം കോർപ്പറേഷനിൽ കഴിഞ്ഞ തവണ യു.ഡി.എഫ്. 1,183 വോട്ടിന് ജയിച്ച സീറ്റിൽ ഇത്തവണ ഭൂരിപക്ഷം 549 വോട്ടായി കുറഞ്ഞു. മട്ടന്നൂർ നഗരസഭയിൽ കഴിഞ്ഞ തവണ ജയിച്ച സീറ്റിൽ എൽ.ഡി.എഫ്. വോട്ട് വിഹിതം വർദ്ധിപ്പിച്ച് വിജയം നിലനിർത്തി. മുൻപ് 185 വോട്ടുകൾക്ക് സുമേഷ് അച്ചുതൻ എം.എൽ.എ. വിജയിച്ച ചിറ്റൂർ നഗരസഭാ ഡിവിഷൻ ഇത്തവണ ടോസിലൂടെ എൽ.ഡി.എഫ്. സ്വന്തമാക്കിയെന്നും അദ്ദേഹം പറ‍ഞ്ഞു.

തിരഞ്ഞെടുപ്പ് നടന്ന ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ എൽ.ഡി.എഫ്. ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. മുൻപ് എൽ.ഡി.എഫിന് മൂന്ന് സീറ്റും യു.ഡി.എഫിന് നാല് സീറ്റുമാണ് ഉണ്ടായിരുന്നതെങ്കിൽ, ഇത്തവണ എൽ.ഡി.എഫ്. അത് അഞ്ചായി ഉയർത്തുകയും യു.ഡി.എഫ്. രണ്ട് സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!