KSDLIVENEWS

Real news for everyone

ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മറിഞ്ഞു; പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ തോട്ടില്‍വീണു

SHARE THIS ON

ആലുപ്പുഴ: ഉദ്ഘാടന യാത്രയില്‍ ചങ്ങാടം തലകീഴായി മാറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും നാട്ടുകാരും തോട്ടില്‍വീണു. ആലപ്പുഴ കരുവാറ്റ ചെമ്ബുതോട്ടിലെ കടവില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ചങ്ങാടം മറിഞ്ഞ് യാത്രക്കാര്‍ തോട്ടില്‍വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാര്‍ക്ക് തോട് മുറിച്ചുകടക്കാനായി നിര്‍മിച്ച ചെറിയ ചങ്ങാടമാണ് ഉദ്ഘാടന യാത്രയില്‍ തന്നെ തലകീഴായി മറിഞ്ഞത്. തോട്ടില്‍വീണ പഞ്ചായത്ത് പ്രസിഡന്റിനെ ഉള്‍പ്പെടെ കരയില്‍നിന്നിരുന്ന നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അപകടശേഷം ചങ്ങാടം ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!