കുഞ്ഞിനെ സ്കൂട്ടറിന്റെ പിൻസീറ്റിൽ നിർത്തി കൊല്ലത്ത് യുവാവിന്റെ അപകടയാത്ര; അന്വേഷണം

കൊല്ലം: കൊച്ചുകുഞ്ഞിനെ സ്കൂട്ടറിന്റെ പിന്നിൽ നിർത്തി അപകടയാത്ര. കൊല്ലം – തിരുമംഗലം ദേശീയപാതയിലാണ് സംഭവം. കുഞ്ഞിനെ സ്കൂട്ടറിന്റെ പിൻസീറ്റിൽ നിർത്തി യുവാവ് ഇരുചക്രവാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്. കുണ്ടറയ്ക്കും കൊല്ലത്തിനും ഇടയിലായിരുന്നു അപകടയാത്ര.
കെഎൽ 02സി ബി3099 എന്ന നമ്പറിലുള്ള സ്കൂട്ടറിലാണ് കുഞ്ഞിന്റെ ജീവനു പുല്ല് വില കൽപിച്ച് യുവാവ് യാത്ര ചെയ്തത്. വാഹനം ഓടിച്ചിരുന്ന യുവാവ് ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇയാൾ ഒറ്റക്കൈ കൊണ്ടാണ് വാഹനം നിയന്ത്രിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ മോട്ടർ വാഹനവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂട്ടർ ഓടിച്ചയാളെക്കുറിച്ചു സൂചന ലഭിച്ചെന്നാണു വിവരം

