എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്19 ആംബുലൻസ് സേവനം നാടിന് സമർപ്പിച്ചു.

മഞ്ചേശ്വരം: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ്19 പ്രത്യേക ആംബുലൻസ് സേവനം ആരംഭിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇക്ബാൽ ഹൊസങ്കടി ഉത്ഘാടനം നിർവഹിച്ചു, മണ്ഡലം സെക്രട്ടറി മുബാറക് കടമ്പാർ സ്വാഗതം ചെയ്‌തു, ബ്ലോക്ക് പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഹമീദ് ഹൊസങ്കടി,
മഞ്ചേശ്വരം പഞ്ചായത്ത് കമിറ്റി പ്രസിഡന്റ് അഷ്‌റഫ് ബഡാജെ,
ലത്തീഫ് കാറോട, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എംപി കുൽസുമ്മ, റൈഷാദ് മഞ്ചേശ്വരം എന്നിവർ പങ്കെടുത്ത പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സലാം മഞ്ചേശ്വരം നന്ദി പറഞ്ഞു.

