KSDLIVENEWS

Real news for everyone

വൻ കഞ്ചാവ് വേട്ട
135 കിലോ കഞ്ചാവുമായി രണ്ട് പേർ മംഗലാപുരത്ത് പിടിയിൽ

SHARE THIS ON

മംഗളൂരു 135 കിലോ കഞ്ചാവുമായി 2 കാസർകോട് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ . കാസർകോട് വോർക്കാടി പാവൂരിൽ താമസിക്കുന്ന മംഗൽപാടി സ്വദേശി കലന്തർ മുഹമ്മദ് ഷാ ( 35 ) , മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവര ഒന്നാം റെയിൽവേ ഗേറ്റിനടുത്തെ മൊയ്തീൻ അൻസാർ കുണ്ട്കോൽക ( 27 ) എന്നിവരാണു പിടിയിലായത് . മംഗളൂരുവിലും കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിതരണത്തിനായി എത്തിച്ചതാണു കഞ്ചാവെന്ന് പൊലീസ് അറിയിച്ചു . പിക്സ്അപ്പ് വാനിൽ കഞ്ചാവ് കടത്തവേ ദേശീയപാത -66 ൽ മംഗളൂരു നഗരത്തിന് അടുത്ത് പമ്പ്ൽ ജംക്ഷനിൽ വച്ചാണ് ഇവർ പിടിയിലായത് . സിറ്റി ക്രൈം ബ്രാഞ്ച് ആണു വാഹനം പരിശോധിച്ചത് . ഈ വാഹനത്തിന് അകമ്പടിയായി പോയ കാറും പിടികൂടി . കഞ്ചാവും വാഹനങ്ങളും 2 മൊബൈൽ ഫോണുകളും അടക്കം മൊത്തം 43 ലക്ഷം രൂപയുടെ സാധനങ്ങളാണു പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!