ജീവനക്കാരെ തോക്കിന്‍മുനയില്‍ നിർത്തി; ഉദയ്പൂർ മണപ്പുറം ഫിനാൻസിൽ നിന്ന് 23 കിലോ സ്വർണവും 10 ലക്ഷവും കവർന്നു

ഉദയ്‌പുർ ∙ രാജസ്ഥാനിലെ ഉദയ്പുരിൽ മണപ്പുറം ഫിനാന്‍സ് ശാഖാ ജീവനക്കാരെ ബന്ധികളാക്കി സ്വർണവും പണവും കൊള്ളയടിച്ചു. 23 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയുമാണു മോഷണം പോയതെന്നു പൊലീസ് പറഞ്ഞു. ബൈക്കിലെത്തിയ അഞ്ചുപേര്‍ ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണു കൊള്ള നടത്തിയത്. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ പഴുതടച്ച പരിശോധന തുടങ്ങിയതായി ഉദയ്പുര്‍ എസ്പി അറിയിച്ചു.

