KSDLIVENEWS

Real news for everyone

കാറിലൊളിപ്പിച്ച നിലയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണം, മലപ്പുറത്ത് 2 പേര്‍ പിടിയില്‍

SHARE THIS ON

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വാഹന പരിശോധനയില്‍ 63 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനത്തിന്‍റെ മുന്‍ സീറ്റിന്‍റെ അടിഭാഗത്തും പിന്‍ ഭാഗത്തും ഒളിപ്പിച്ച നിലയിലായിരുന്നു രേഖകളില്ലാത്ത കുഴല്‍പ്പണം. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പെരിന്തല്‍മണ്ണ പൊലീസിന്‍റെ വാഹനപരിശോധന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!