KSDLIVENEWS

Real news for everyone

പൈലറ്റുമാർ തമ്മിൽ വാക്കേറ്റം: ദുബൈ-ടെൽഅവീവ് ഫ്ലൈ ദുബൈ വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി

SHARE THIS ON

തബൂക്ക്/ സൗദി അറേബ്യ: ദുബൈ-ടെൽഅവീവ് ഫ്ലൈ ദുബൈ വിമാനം സൗദിയിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി എന്ന് വിമാന കമ്പനി അറിയിച്ചു. വിമാനം റാഞ്ചാൻ ശ്രമം നടന്നുവെന്ന റിപ്പോർട്ട് ഇസ്രായേൽ പ്രധാനന്ത്രിയുടെ ഓഫീസ് തള്ളി. വിമാനത്തിൽ പൈലറ്റുമാർ തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഒരു പൈലറ്റിന്റെ കയ്യിൽ കത്തി കണ്ടു എന്നും റിപ്പോർട്ട്. എയർലൈൻ ഉൾപ്പടെ ഔദ്യോഗിക വൃത്തങ്ങൾ ഇത് സ്ഥിരീകരിച്ചിട്ടില്ല.

സൗദിയിലെ താബുക് വിമാനത്താവളത്തിലാണ് FZ 1073 നമ്പർ വിമാനം ഇറക്കിയത്. 174 യാത്രക്കാർ വിമാനം സുരക്ഷിതമെന്ന് ഫ്ളൈ ദുബായ് അറിയിച്ചു. അടിയന്തര സാഹചര്യം മൂലമാണ് വിമാനം വഴി തിരിച്ചുവിട്ടതെന്ന് വിശദീകരണം. പറന്നുയർന്നതിന് പിന്നാലെ ഫ്ലൈദുബായ് വിമാനത്തിൽ നിന്ന് അടിയന്തര സന്ദേശം അയക്കുകയായിരുന്നു.

വിമാനം ആദ്യം ‘7700’ എന്ന പൊതു അടിയന്തര കോഡ് അയച്ചു. പിന്നീട് റാഞ്ചൽ സാധ്യതയെ സൂചിപ്പിക്കുന്ന ‘7500’ എന്ന കോഡിലേക്ക് മാറി. തുടർന്ന് വിമാനം വീണ്ടും ‘7700’ എന്ന കോഡിലേക്ക് മാറിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. സംഭവം നിരീക്ഷിച്ചുവരികയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

error: Content is protected !!