KSDLIVENEWS

Real news for everyone

തന്റെയും മറ്റു പെൺകുട്ടികളുടെയും 13,000 നഗ്ന ചിത്രങ്ങൾ പങ്കാളിയുടെ ഫോണിൽ; ഞെട്ടലിൽ ബെംഗളൂരു യുവതി: അറസ്റ്റ്

SHARE THIS ON

ബെംഗളൂരു: തന്റേതുൾപ്പെടെ വിവിധ പെൺകുട്ടികളുടെ 13,000 നഗ്ന ഫോട്ടോകൾ  സഹപ്രവർത്തകനായ പങ്കാളിയുടെ ഫോണിൽ കണ്ട ഞെട്ടലിൽ ബെംഗളൂരുവിലെ പെൺകുട്ടി. സഹപ്രവർത്തകരായ പെൺകുട്ടികളുടെ ചിത്രങ്ങളും ഇയാളുടെ ഫോണിൽനിന്ന് ഈ ഇരുപത്തിയഞ്ചുകാരി കണ്ടെത്തി. പിന്നാലെ കമ്പനിയെ വിവരമറിയിച്ചു. പെൺകുട്ടികളിൽ ഒരാൾ പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ ആദിത്യ സന്തോഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലിക്കു ചേർന്നപ്പോഴാണ് അഞ്ച് മാസങ്ങൾക്കുമുൻപ് ആദിത്യ സന്തോഷിനെ പെൺകുട്ടി പരിചയപ്പെടുന്നത്. ഒരു മാസത്തിനുശേഷം ഇരുവരും പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്തത് ഡിലീറ്റ് ചെയ്യാനായി സന്തോഷ് അറിയാതെ അയാളുടെ ഫോൺ പെൺകുട്ടി തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഫോട്ടോകൾ കണ്ടെത്തിയത്.

പിന്നാലെ തന്നെ സന്തോഷുമായുള്ള എല്ലാ ബന്ധവും അവർ അവസാനിപ്പിച്ചു. നവംബർ 20ന് പെൺകുട്ടി ഇക്കാര്യം ഓഫിസിൽ അറിയിച്ചു. പല ചിത്രങ്ങളും മോർഫ് ചെയ്യപ്പെട്ടവയാണെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. ഇതേത്തുടർന്ന് നവംബർ 23ന് മറ്റൊരു പെൺകുട്ടി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ സന്തോഷിനെതിരെ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!