KSDLIVENEWS

Real news for everyone

കാണ്‍പൂരില്‍ ഇലക്‌ട്രിക് ബസ് നിയന്ത്രണം വിട്ടു കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; ആറു മരണം

SHARE THIS ON

കാണ്‍പൂരില്‍ ഇലക്‌ട്രിക് ബസ് നിയന്ത്രണം വിട്ട് കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി ആറ് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടാറ്റ് മില്‍ ക്രോസ്റോഡിന് സമീപം തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.


അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് കാറുകളും നിരവധി ബൈക്കുകളും ബസ് തകര്‍ത്തു. തുടര്‍ന്ന് ട്രാഫിക് ബൂത്തിലൂടെ ഓടിയ ബസ് ട്രക്കില്‍ ഇടിച്ച്‌ നിര്‍ത്തുകയായിരുന്നു. സംഭവത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിന്‍റെ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് ഈസ്റ്റ് കാണ്‍പൂര്‍ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുമാര്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


വാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അനുശോചനം രേഖപ്പെടുത്തി. ”കാണ്‍പൂരില്‍ റോഡപകടത്തെക്കുറിച്ചുള്ള ദൗര്‍ഭാഗ്യകരമായ വാര്‍ത്ത കേട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്‍റെ അഗാധമായ അനുശോചനം. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു” പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!