സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്; ചാര്‍ജ് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.
മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് 10 രൂപയായി വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണിയില്‍ ധാരണയായിരുന്നു.
എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ ധാരണ ഉണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു തീരുമാനം വൈകാന്‍ കാരണം. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക് പോകാന്‍ സ്വകാര്യ ബസുടമകള്‍ തയാറെടുക്കുന്നത്.
ഏഴായിരത്തിയഞ്ഞൂറ് സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. നിരക്ക് വര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍സമരം പ്രഖ്യാപിച്ചെങ്കിലും ക്രിസ്തുമസ്, ന്യൂ ഇയര്‍ തിരക്ക് പ്രമാണിച്ച് സമരം പിന്‍വലിച്ചിരുന്നു

