ഹൈക്കമാന്‍ഡ് നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | കോണ്‍ഗ്രസിലെ കലാപത്തില്‍ നിലപാട് കടുപ്പിച്ച് രാഹുല്‍ ഗാന്ധി. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് നിലപാടില്‍ മാറ്റമില്ല. ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങളെ അതീവ ഗൗരവത്തോടെയാണ് രാഹുല്‍ ഗാന്ധി കാണുന്നത്. പാര്‍ട്ടിയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് പട്ടിക പ്രഖ്യാപിക്കും മുമ്ബ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് ഉറപ്പ് വാങ്ങിയിരുന്നു. എന്നാല്‍ അതിന് ശേഷവും പാര്‍ട്ടിയില്‍ പോര് തുടരുന്നതില്‍ കടുത്ത അതൃപ്തിയാണ് ഇപ്പോള്‍ രാഹുല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ച് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രടറി താരിഖ് അന്‍വറിനോട് നല്കാന് നിര്‍ദ്ദേശിച്ച റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമ്ബൂര്‍ണ പിന്മാറ്റം: അവസാന അമേരിക്കന്‍ വിമാനവും അഫ്ഗാന് വിട്ടു
അസമില്‍ വെള്ളപ്പൊക്കം: രണ്ട് മരണം
കെ പി സി സി ഓഫീസിന് മുമ്ബില്‍ കരിങ്കൊടി
ഒമ്ബത് സുപ്രീം കോടതി ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
പ്ലസ് വണ്‍ മാതൃകാ പരീക്ഷ ഇന്ന് മുതല്‍
തിരുവനന്തപുരത്ത് യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു

