കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് അഞ്ചായി; തകര്‍ച്ചയുടെ വേഗം കൂടിയെന്ന് എ വിജയരാഘവന്

തിരുവനന്തപുരം: ഡിസിസി വിവാദം കോൺഗ്രസിന്റെ തകർച്ചയുടെ വേഗം കൂട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.
പുതിയ നിയമന വിവാദത്തോടെ കോൺഗ്രസിൽ രണ്ട് ഗ്രൂപ്പുണ്ടായിരുന്നത് അഞ്ച് ഗ്രൂപ്പായി വളർന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ദേശീയ തലത്തിൽ തന്നെ തകരുന്ന കോൺഗ്രസിന്റെ തകർച്ചയുടെ വേഗത വർധിപ്പിക്കുന്ന ഒരു കാരണം കൂടിയാണ് ഡിസിസി വിവാദം.
കേരളത്തിൽ ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ പുതിയ മാറ്റങ്ങൾ യുഡിഎഫിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും.
എ.വി ഗോപിനാഥ് പാലക്കാട് ജില്ലയിലെ താഴേത്തട്ടിൽ നിറഞ്ഞുനിന്ന പ്രവർത്തിച്ചിട്ടുള്ള നേതാവാണ്. അദ്ദേഹം കഴിഞ്ഞ നാൽപ്പത് വർഷത്തിലേറെയായി വലിയ ജനകീയ പിന്തുണയോടെയാണ് പ്രവർത്തിച്ചിരുന്നത്.
എന്നാൽ ഇന്നത്തെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ആശങ്കയുള്ള കോൺഗ്രസ് പ്രവർത്തകന്റെ സ്വരമാണ് എ.വി ഗോപിനാഥിന്റേതെന്നും വിജയരാഘവൻ പ്രതികരിച്ചു.

