കുമ്പള ഡിവിഷൻ സാഹിത്യോത്സവ്, പുത്തിഗെ സെക്ടർ ജേതാക്കൾ

കുമ്പള: രണ്ട് ദിനങ്ങളിലായി നടന്ന എസ്.എസ്.എഫ് കുമ്പള ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢമായ പരിസമാപ്തി.
94 മത്സരങ്ങളിലായി മുന്നൂറോളം പ്രതിഭകൾ മാറ്റൊരുക്കി. പുത്തിഗെ സെക്ടർ ജേതാക്കളായി. കുമ്പോൽ, സീതാംഗോളി സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
ഫാറൂഖ് കുമ്പോൽ കലാപ്രതിഭയായും വാസിഅ് സഖാഫി സർഗ പ്രതിഭയായും തിരഞ്ഞടുക്കപ്പെട്ടു.
കാമ്പസ് മത്സരത്തിൽ മാലിക് ദീനാർ ഫാർമസി ഒന്നാം സ്ഥാനവും കൻസ വൂമൻസ് രണ്ടാം സ്ഥാനവും കരസ്തമാക്കി.
സമാപന സമ്മേളനം ഡിവിഷൻ പ്രസിഡൻ്റ് മൻഷാദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ ഫൈനാൻസ് സെക്രട്ടറി കരീം മാസ്റ്റർ ഉൽഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി മൂസ സഖാഫി കളത്തൂർ അനുമോദന പ്രഭാഷണം നടത്തി. സയ്യിദ് ഹാമിദ് തങ്ങൾ, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, ഫാറൂഖ് പൊസോട്ട്, തസ്ലിം കുന്നിൽ, അശ്രഫ് സഖാഫി, സുബൈർ ബാഡൂർ പ്രസംഗിച്ചു.
അബൂ സ്വാലിഹ് സ്വാഗതവും നാസർ സഖാഫി നന്ദിയും പറഞ്ഞു

