KSDLIVENEWS

Real news for everyone

അശാസ്ത്രീയമായി നിർമ്മിച്ച ആരിക്കാടിയിലെ റെയിൽവേ അണ്ടർ ബ്രിഡ്ജിന്റെ പോരായ്മകൾ പരിഹരിക്കുക; അഷ്റഫ് കർള അധികൃതർക്ക് നിവേദനം നൽകി

SHARE THIS ON

കാസറഗോഡ് ജില്ലയിലെ കുമ്പള പഞ്ചായത്തിൽ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഉൾപ്പെടുന്ന ആരിക്കാടിയിൽ നിർമ്മിച്ച റെയിൽവേ അണ്ടർ ബ്രിഡ്ജ് നിർമാണത്തിന്റെ അപാകതകൾ പരിഹരിച്ചു ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ തുടർ നടപടി ക്രമങ്ങൾ പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്നു.

മഴക്കാലമായാൽ ജീവന് ഭീഷണി ആവുന്ന തരത്തിലാണ് ഇപ്പോൾ ഈ അണ്ടർ ബ്രിഡ്ജ് നില നില നിൽക്കുന്നത്, ഭരണ തലത്തിൽ പല വിധേനയും ബന്ധപ്പെട്ട്ടു പക്ഷെ അതിനൊരു ശാശ്വത പരിഹാരം ഇതുവരെ ആയിട്ടില്ല. താത്കാലിക ആശ്വാസം എന്നോണം പഞ്ചായത്ത്‌ ഭരണ സമിതി ഒരു നടപ്പാത നിർമ്മിച്ചെങ്കിലും അതിലും വെള്ളം കേറി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്.

നാടിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ പാസ് ചെയ്യുന്നത് ഈ അണ്ടർ ബ്രിഡ്ജ് വഴിയാണ്.
മഴക്കാലമാകുമ്പോൾ വെള്ളം പമ്പ് ചെയ്ത് കളഞ്ഞാലും ആ വെള്ളം തിരിച്ചു അവിടെ തന്നെ എത്തുന്ന സ്ഥിതിയാണ് ഉള്ളത്.

മഴക്കാലമായതിനാൽ കൊതുക് ശല്യവും, അതിനോടനുബന്ധിച്ചുള്ള കാലാവസ്ഥ രോഗങ്ങൾക്കും ഇത് കാരണമാകുന്നു. അമിതമായ കൊതുക് ശല്യം പരിസര വാസികൾക്ക് താമസിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ ഇവിടെ പടരാൻ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നാണ് ഈ റെയിൽവേ അണ്ടർ ബ്രിഡ്ജ്.

അപകട ഭീഷണി ഉയർത്തുന്ന ഈ റെയിൽവേ അണ്ടർ ബ്രിഡ്ജിന് ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ ഒരുപാട് ജീവന് അപായം സംഭവിക്കാൻ കാരണമാകും.
കാൽനട യാത്രക്കാർക്കും, ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും നിരവധി തവണയാണ് ഇവിടെ അപകടങ്ങളിൽ പെട്ടിട്ടുള്ളത്.

വിദ്യാലയങ്ങളും, ആരാധാനാലയങ്ങളും, ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് വരെ അത് വഴി സഞ്ചരിക്കാൻ പറ്റാത്ത നിലവിലെ അവസ്ഥയിൽ നിന്നും ഒരു മാറ്റം ഉണ്ടാകുവാൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധി ക്ഷണിക്കുന്നു.

പാലത്തിന്റെ മുകൾ ഭാഗം വരെ വെള്ളം കെട്ടി നിൽക്കുന്നതിനാൽ നടപ്പാലം വരെ ജനങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനും, ഒരു നാടിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

NB: പാലത്തിന്റെയും, നടപ്പാതയുടെയും ശോചനീയവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടി അതിന്റെ വീഡിയോ യും ഫോട്ടോസും ഈ നിവേദനത്തോടൊപ്പം അറ്റാച് ചെയ്യുന്നു.

ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയുടെ…

അഷ്‌റഫ്‌ കർള
(സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ )

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!