KSDLIVENEWS

Real news for everyone

ന്യൂസിലാന്‍ഡില്‍ ആദ്യം പുതുവര്‍ഷമെത്തി; 2023നെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം

SHARE THIS ON

2023നെ ആദ്യമായി വരവേറ്റ് ന്യൂസിലാന്‍ഡ്. കിഴക്കന്‍ മേഖലയിലെ ഓക്‌ലന്‍ഡ് നഗരം ലോകത്ത് ആദ്യമായി പുതുവര്‍ഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വന്‍കരയിലാണ് പുതുവത്സരം ആദ്യമെത്തുക. 2023നെ ആദ്യം വരവേല്‍ക്കുന്ന ജനവാസ മേഖല കിരിബാട്ടിയിലെ ക്രിതിമതി ദ്വീപാണ്. ഇവിടെ ഡിസംബര്‍ 31 പ്രാദേശിക സമയം വൈകുന്നേരം 3.30 മുതല്‍ പുതുവര്‍ഷം തുടങ്ങിക്കഴിഞ്ഞു. നമുക്ക് ഇനിയും ഇന്ന് അര്‍ധരാത്രി 12 മണിവരെ കാത്തിരിക്കണം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ മിക്ക ജില്ലകളിലും വന്‍ സജ്ജീകരണങ്ങളാണ് ന്യൂ ഇയറുമായി ഒരുക്കിയിരിക്കുന്നത്. പലയിടങ്ങളിലും ബീച്ച്‌ ഫെസ്റ്റുകളും കലാമേളകളും അരങ്ങേറും. പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!