KSDLIVENEWS

Real news for everyone

അയൽക്കാർ തമ്മിൽ ഏറ്റുമുട്ടി ; ഇടുക്കിയിൽ 75 കാരനെ കോടാലി കൊണ്ട് അടിച്ചുകൊന്നു

SHARE THIS ON

തൊടുപുഴ: ഇടുക്കി കമ്ബംമേട്ടില്‍ അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. നെടുങ്കണ്ടം തണഅണിപാ സ്വദേശി രാമഭദ്രനാണ് മരിച്ചത്. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോടാലികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.

ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രതിയായ ജോര്‍ജ്ജ് കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ഇരുവരും തമ്മില്‍ തര്‍ക്കത്തിലാവുകയും കൊലപാതകത്തിലേക്കെത്തുമായിരുന്നു. ഇരുവരും ഒറ്റക്കാണ് താമസം. രാത്രി സമയങ്ങളില്‍ ഇവര്‍ ഒന്നിച്ചിരുന്നു മദ്യപിക്കുകയും ചീട്ടുകളിക്കുകയും പതിവായിരുന്നു.

ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തര്‍ക്കം ഉടലെടുക്കുകയും തലയ്ക്കടിച്ച ശേഷം ചവിട്ടി വീഴ്ത്തുകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!