KSDLIVENEWS

Real news for everyone

എസ്‌23 അടക്കമുള്ള സാംസങ് ഫോണുകള്‍ക്കെതിരെ അപകടമുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍ / ഉടനടി സുരക്ഷാ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുക

SHARE THIS ON

സാംസങ് ഗാലക്‌സി സീരീസുകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതി പിടിച്ചുപറ്റിയത്. സാംസങും ആപ്പിളും തമ്മിലുള്ള മത്സരം കടുപ്പിച്ചുകൊണ്ടാണ് ഗ്യാലക്‌സി എസ്23 വിപണിയിലേക്കിറങ്ങിയത്.

ഐ ഫോണുകളെക്കാളും എന്തുകൊണ്ടും ഒരുപടി മുന്നില്‍ നില്‍ക്കുന്നത് സാംസങ് ഫോണുകളാണെന്ന വാദങ്ങളും ശക്തമായി മാര്‍ക്കറ്റില്‍ ഉയര്‍ന്നിരിക്കുന്നു.

ഇങ്ങനെ സാംസങ് ഫോണുകള്‍ക്ക് പ്രിയമേറുന്നതിനിടെ സുരക്ഷാ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സാംസങ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ഒന്നിലധികം അപകടസാധ്യതകള്‍ നേരിടുന്നതായി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കമ്ബ്യൂട്ടര്‍ എമര്‍ജൻസി റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി-ഇൻ) വഴിയാണ് മുന്നറിയിപ്പ്. CERT-In Vulnerability Note സിഐവിഎന്‍-2023-0360 എന്ന് ലേബല്‍ ചെയ്‌തിരിക്കുന്ന മുന്നറിയിപ്പ്, Samsung Mobile Android പതിപ്പുകള്‍ 11, 12, 13, 14 എന്നിവയെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും വിവരങ്ങള്‍ ശേഖരിക്കാനും ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി നുഴഞ്ഞുകയറാനും ഈ പ്രശ്നങ്ങളിലൂടെ സാധിക്കുമെന്ന് CERT ഗവേഷകര്‍ പറയുന്നു. സാംസങ് ഗാലക്‌സി എസ് 23യ്‌ക്കും മറ്റ്

ഉപയോക്താക്കള്‍ക്കുമെതിരെയാണ് മുന്നറിയിപ്പ് നാക്കിയിരിക്കുന്നത്.

  • സാംസങ് ഉല്‍പ്പന്നങ്ങളില്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍
  • സാംസങ് ഫോണുകളിലെ സുരക്ഷാ സംവിധാനമായ നോക്‌സ് (Knox) ഫീച്ചറുകളില്‍ തെറ്റായ ആക്സസ് നിയന്ത്രണം
  • ഫേഷ്യല്‍ റെക്കഗ്നിഷൻ സോഫ്‌റ്റ്‌വെയറിലെ ഇന്റിഗര്‍ ഓവര്‍ഫ്ലോ പോരായ്മ
  • AR ഇമോജി ആപ്പിലെ പ്രശ്നങ്ങള്‍
  • നോക്സ് സുരക്ഷാ സോഫ്‌റ്റ്‌വെയറിലെ പിശകുകളുടെ തെറ്റായ കൈകാര്യം ചെയ്യല്‍.
  • softsimd ലൈബ്രറിയിലെ തെറ്റായ ഡാറ്റ സൈസ് പരിശോധന
  • Smart Clip ആപ്പിലെ അസാധുവായ ഉപയോക്തൃ ഇൻപുട്ട്
  • കോണ്‍ടാക്റ്റുകളിലെ ചില ആപ്പ് ഇടപെടലുകള്‍ ഹൈജാക്ക് ചെയ്യുന്നു.

ഏറ്റവും പുതിയതായി കണ്ടെത്തിയ കേടുപാടുകള്‍ സാംസങ് മൊബൈല്‍ ആൻഡ്രോയിഡ് പതിപ്പുകളായ 11, 12, 13, 14 എന്നിവയെ ബാധിക്കുന്നു. Galaxy S23 സീരീസ്,

Galaxy Flip 5, Galaxy Fold 5, മറ്റ് Samsung ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസങ് ഉപകരണങ്ങളിലും അപകടസാധ്യത കൂടുതലാണ്.

ചെയ്യേണ്ടത്..

  • പെട്ടെന്ന് തന്നെ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഇൻസ്റ്റാള്‍ ചെയ്യുക- സെറ്റിംഗ്സ്> സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് > ഡൗണ്‍ലോഡ് എന്നിങ്ങനെ ഇൻസ്റ്റാള്‍ ചെയ്യാവുന്നതാണ്.
  • ജാഗ്രത പാലിക്കുക- അപ്‌ഡേറ്റ് ചെയ്യുന്നത് വരെ അപരിചിതമായ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുമ്ബോള്‍ ജാഗ്രത പാലിക്കുക.
  • ആപ്പുകള്‍ അപ് ടു ഡേറ്റ് ആയി നിലനിര്‍ത്തുക
  • ഇൻസ്റ്റാള്‍ ചെയ്യുന്ന ആപ്പുകള്‍ ശ്രദ്ധിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലെയുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യുക.
  • ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ജാഗ്രത പാലിക്കുക. അപരിചിതമായ ഇമെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!