ഐപിഎല്ലിന്റെ ബൗളിംഗ് ആക്ഷൻ കമ്മിറ്റി വാർണിംഗ് ലിസ്റ്റിൽ നിന്ന് നരെനെ മാറ്റി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ഒക്ടോബര്‍ 10 ന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിന് ശേഷം ബൗളിംഗ് ആക്ഷനില്‍ സംശയാസ്പദമായ നടപടിയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് വാര്‍ണിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലിന്റെ ബൗളിംഗ് ആക്ഷന്‍ കമ്മറ്റി വാര്‍ണിംഗ് ലിസ്റ്റില്‍ നിന്ന് നരൈനെ മാറ്റി. ആ മത്സരത്തില്‍ റൈഡേഴ്സ് വിജയിക്ക്‌ൿയും ചെയ്തിരുന്നു. രണ്ട് റണ്‍സിനാണ് മത്സരം വിജയിച്ചത്. നരൈന്‍ ആണ് അവസാന ഓവര്‍ എറിഞ്ഞത്. ഇതിലെ സംശയത്തിന്‍റെ പേരിലാണ് വാര്‍ണിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.
അതിനുശേഷം, ഐപിഎല്‍ സസ്‌പെക്റ്റ് ബൗളിംഗ് ആക്ഷന്‍ കമ്മിറ്റിയോട് വീണ്ടും സുനില്‍ നരൈന്റെ ആക്ഷന്‍ ഔദ്യോഗികമായി വിലയിരുത്താന്‍ കെകെആര്‍ അഭ്യര്‍ത്ഥിച്ചു, അതിനായി സ്ലോ മോഷനില്‍ ബൗളിംഗ് ആക്ഷന്‍ ഫൂട്ടേജ് ബാക്ക്, സൈഡ് ആംഗിളുകള്‍ ഉപയോഗിച്ച് സമര്‍പ്പിച്ചു.ഇതിന് ശേഷമാണ് ഇപ്പോള്‍ പുതിയ തീരുമാനം വന്നത്. 2014ല്‍ ചാമ്ബ്യന്‍സ് ലീഗ് ടൂര്‍ണമെന്റിലും 2015ലെ ഐപിഎല്ലിലും താരത്തിന്‍റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

