KSDLIVENEWS

Real news for everyone

പാത്തൂരില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണവും കവര്‍ന്നു

SHARE THIS ON

മഞ്ചേശ്വരം: വീട്ടുകാര്‍ പള്ളിയിലെ മതപ്രഭാഷണത്തിന് പോയ നേരത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു. പാത്തൂര്‍ ബദിമലയിലെ ഹസന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച മൂന്ന് പവന്‍ സ്വര്‍ണാഭരണവും 2000 രൂപയുമാണ് കവര്‍ന്നത്. ബാക്കരബയല്‍ പള്ളിയില്‍ മതപ്രഭാഷണം നടക്കുന്നതിനാല്‍ വീട്ടുകാര്‍ വീട് പൂട്ടി രാത്രി ഏഴരയോടെ പോയതായിരുന്നു. എട്ട് മണിയോടെ ഭക്ഷണം കഴിക്കാനായി ഹസന്‍ കുഞ്ഞി എത്തിയപ്പോഴാണ് വീട്ടിലെ നാല് അലമാരകള്‍ തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചെറിഞ്ഞ നിലയില്‍ കാണുന്നത്. പിന്നീട് നോക്കിയപ്പോഴാണ് വീട്ടിന്റെ പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!