KSDLIVENEWS

Real news for everyone

നടുറോഡിൽ വാഹനം നിർത്തി കാർ ഡ്രൈവറെ ക്രൂരമായി മർദിച്ചു; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി

SHARE THIS ON

കോഴിക്കോട്: നഗരത്തിരക്കിൽ നടുറോഡിൽ ബസ് നിർത്തിയിറങ്ങി കാർ ഡ്രൈവറെ മർദിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഇതിനായി മോട്ടർ വാഹന വകുപ്പിനു പൊലീസ് ശുപാർശ നൽകി. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ, ബസ് ഡ്രൈവർ തിരുവണ്ണൂർ സ്വദേശി ശബരീഷിനെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കസബ പൊലീസ് അറസ്റ്റ് ചെയ്തു.

മാനാഞ്ചിറയിൽ ബസ് തട്ടിയതു കാർ യാത്രക്കാർ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. ബേപ്പൂർ– മെഡിക്കൽ കോളജ് റൂട്ടിലോടുന്ന അൽഫ എന്ന ബസിലെ ഡ്രൈവറാണു ശബരീഷ്. കാർ ഡ്രൈവറുടെ ഭാര്യയെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. ഇവരുടെ മകനെടുത്ത വിഡിയോ പുറത്തുവന്നിരുന്നു.

കാർ ഡ്രൈവർ തന്റെ മുഖത്തു തുപ്പിയതായി ശബരീഷ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നു പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!