KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 251 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 243 പേർക്കും. 228 പേർക്ക് രോഗ മുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 18.10.2020

ജില്ലയിൽ ഇന്ന് (ഒക്ടോബർ 18 ) 251 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.. 4 ആരോഗ്യപവർത്തകർ ഉൾപ്പെടെ 243 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കോവിഡ് 19: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4869 പേര്‍

വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4869 പേരാണ്. പുതിയതായി 298 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1475 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 309 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 263 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 280 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 564 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് 228 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കോവിഡ് ചികിത്സയിലുണ്ടായിരുന്ന 228 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 18) രോഗം ഭേദമായെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതു വരെ രോഗം ഭേദമായവരുടെ എണ്ണം 13458 ആയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!