അടിയന്തര സാഹചര്യം; ആദ്യ ടെസ്റ്റിന് ദിവസങ്ങള്‍ക്കു മുമ്പ് വിരാട് കോലി നാട്ടിലേക്ക് മടങ്ങി

ജൊഹാനസ്ബര്‍ഗ്: അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങി വിരാട് കോലി. കുടംബവുമായി ബന്ധപ്പെട്ട സാഹചര്യമാണ് കോലിയുടെ മടക്കത്തിനു പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങള്‍ക്കു മുമ്പാണ് കോലിയുടെ മടക്കം.
പ്രിട്ടോറിയയില്‍ പരിശീലന മത്സരത്തിനിടെ ടീം മാനേജ്മെന്റിന്റെയും ബിസിസിഐയുടെയും അനുമതി ലഭിച്ചതിന് ശേഷം ഏകദേശം മൂന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് കോലി നാട്ടിലേക്ക് മടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച താരം തിരിച്ചെത്തുമെന്നും സൂചനയുണ്ട്. ഡിസംബര്‍ 26-നാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

