കുടുംബത്തിന്റെ മുന്നിലിട്ട് കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് ബസ് ജീവനക്കാരന്; സംഭവം വടകരയിൽ

കോഴിക്കോട്: കുടുംബത്തോടൊപ്പം കാറിൽ യാത്രചെയ്യുകയായിരുന്ന വ്യാപാരിക്ക് ബസ് ജീവനക്കാരന്റെ ക്രൂരമർദനം. വടകര മൂരാട് സ്വദേശിയായ സാജിദ് കൈരളിയെയാണ് സ്വകാര്യബസിലെ ക്ലീനർ റോഡിലിട്ട് മർദിച്ചത്.
ബസിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ജീവനക്കാരൻ മർദിച്ചതെന്നാണ് കാർ ഓടിച്ചിരുന്ന സാജിദിന്റെ പരാതി. വടകര കുട്ടോത്തായിരുന്നു സംഭവം.
സ്ത്രീകൾ അടക്കമുള്ള കുടുംബാംഗങ്ങൾക്കൊപ്പം മരണവീട്ടിൽനിന്ന് മടങ്ങുന്നതിനിടെയാണ് വടകര ചാനിയംകടവ്-പേരാമ്പ്ര റൂട്ടിലോടുന്ന ദേവനന്ദ ബസിലെ ക്ലീനർ ക്രൂരമായി മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ കാറിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ മൊബൈൽഫോണിൽ പകർത്തിയിരുന്നു.
സാജിദിനെ കുത്തിപിടിച്ച് റോഡിലേക്ക് തള്ളിയിടുന്നതും മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീകളടക്കമുള്ളവർ സംഭവംകണ്ട് നിലവിളിക്കുന്നതും അടിക്കല്ലേയെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് ജീവനക്കാരനെ പിന്തിരിപ്പിച്ചത്

