രാമക്ഷേത്രം ഉദ്ഘാടനത്തിന് യെച്ചൂരിയില്ല; കാരണം വ്യക്തമാക്കി സി.പി.എം പ്രസ്താവന

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കാത്തതിലുള്ള കാരണം വ്യക്തമാക്കി പാര്‍ട്ടിയുടെ പ്രസ്താവന. മതവിശ്വാസം രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യരുതെന്ന് പ്രസ്താവനയില്‍ പറയുന്നു. മതം വ്യക്തിപകരമായ തീരുമാനമാണെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നുണ്ട്.
മതവിശ്വാസങ്ങളെ മാനിക്കുകയും വ്യക്തികൾക്ക് അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാർട്ടി നയം. ബി.ജെ.പി.യും ആർ.എസ്.എസ്സും ചേർന്ന് മതപരമായ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നത് ദൗർഭാഗ്യകരമാണ്. പ്രധാനമന്ത്രിയും, യു.പി. മുഖ്യമന്തിയുമടക്കം പങ്കെടുക്കുന്ന ചടങ്ങാണിത്.
രാജ്യത്തെ സർക്കാർ സംവിധാനങ്ങൾക്ക് മതപരമായ ബന്ധം പാടില്ലെന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും പ്രസ്താവന ഓര്‍മിപ്പിക്കുന്നു. അതിനാൽ, ഭരണഘടനാതത്വങ്ങൾ ലംഘിക്കുകയാണ് ചടങ്ങിന്റെ സംഘാടകരെന്നും സിപിഎം ആരോപണം ഉന്നയിച്ചിട്ടുണ്ട്.

