തിരുവല്ലത്ത് 23-കാരി തൂങ്ങിമരിച്ച നിലയിൽ; കുടുംബപ്രശ്നമെന്ന് ബന്ധുക്കൾ

തിരുവല്ലം: യുവതിയെ ചൊവ്വാഴ്ച വൈകീട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം ടി.സി. 66/496 ഷഹനാ മൻസിലിൽ ഷാജഹാന്റെയും സുൽഫത്തിന്റെയും മകൾ ഷഹാനാ ഷാജി(23)യാണ് മരിച്ചത്.
ഭർത്താവ് കാട്ടാക്കട സ്വദേശി നൗഫലാലുമായി മൂന്നു മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. മൂന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ടു വയസ്സുള്ള മകനുണ്ട്. കുടുംബപ്രശ്നങ്ങളാണ് ഷഹാനയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ പോലീസിനോടു പറഞ്ഞു
തിരുവല്ലം പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ.

