KSDLIVENEWS

Real news for everyone

ആത്മീയ വേദികൾ ഭൗതിക പ്രയാസ ങ്ങൾക്ക് കൂടി പരിഹാരം. എ.കെ.എം അഷ്റഫ് എം. എൽ. എ

SHARE THIS ON

ഉപ്പള: മനുഷ്യൻ അനുദിനം ശാരീരിക, മാനസിക, സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് തളരുകയും തകരുകയും ചെയ്യുന്ന പ്രത്യേക സാഹചര്യങ്ങളിൽ മദനീയം പോലുള്ള ആത്മീയ വേദികൾ ഏറെക്കുറെ പരിഹാരങ്ങൾ നൽകുന്നുവെന്നും സദുദ്ദേശപൂർവ്വമുള്ള ഇത്തരം വേദികൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ്‌ പ്രസ്താവിച്ചു.
ദർവേശ് സുന്നി എഡ്യൂക്കേഷൻ കമ്മിറ്റിയും മള്ഹർ സുന്നി മദ്‌റസ കമ്മിറ്റിയും സംയുക്തമായി ഉപ്പള ടൗണിൽ സംഘടിപ്പിച്ച മദനീയം പരിപാടിയുടെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങൾ തമ്മിലുള്ള സംസ്കാരങ്ങളും സാഹോദര്യങ്ങളും മറ്റു നന്മകളും രാഷ്ട്ര നന്മക്കുള്ള പ്രചോദനങ്ങളും ഇത്തരം വേദികളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതും സന്തോഷം പകരുന്ന യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇബ്രാഹിം ഹാജി കുബണൂർ അധ്യക്ഷം വഹിച്ചു.
മള്ഹർ ജനറൽ സെക്രട്ടറിയും എസ് വൈ എസ് സ്റ്റേറ്റ് എക്‌സി ക്യൂട്ടീവ് അംഗവുമായ സയ്യിദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മുഹമ്മദ്‌ അറബി ഹാജി കുമ്പള ഡോ. ഹസ്രത്ത് മുഹമ്മദ്‌ ഫാസിൽ റസ്‌വി കാവൽ കട്ട എന്നിവർ മുഖ്യാതിഥികളായിരുന്നു. കന്തൽ സൂപ്പി മദനി,സിദ്ദീഖ് ലത്തീഫി ചിപ്പാർ,അഡ്വ. ഹസൻ കുഞ്ഞി മള്ഹർ,റഷീദ് അമാനി അരിമല, മൂസൽ ഫാസിലി,അൻസീർ സഅദി ബേകൂറ്, മുഹമ്മദ്‌ സഖാഫി സോങ്കാൾ, ഷെഫീഖ് സഖാഫി സോങ്കാൾ, എം. പി മുഹമ്മദ്‌ മണ്ണംകുഴി, കാരുണ്യം യൂട്യൂബർ കെ എഫ് ഇക്ബാൽ, മഹമൂദ് കൈകമ്പ,ബ്ലോക്ക്‌ പഞ്ചായത്ത് വൈ. പ്രസിഡന്റ്‌ മുഹമ്മദ്‌ ഫഹനീഫ്, വാർഡ് മെമ്പർ ശെരിഫ് പത്വാടി,കെ എം മുഹമ്മദ്‌ ഹാജി സോങ്കാൾ , മൊയ്‌ദീൻ ഹാജി സി എം ടി, അബ്ദുല്ല ഹാജി ബെജ്ജെ,ഇല്യാസ് പൊസോട്ട്,ഖലീൽ ഷിറിയ,പാട്ട് മൂസ ഹാജി സംബന്ധിച്ചു.
എന്ന്,
കന്തൽ സൂപ്പി മദനി
9567250786

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!