സാമൂഹിക അകലമില്ല , മാസ്ക് പോലും ധരിക്കാതെ തടിച്ചുകൂടിയത് ആയിരക്കണക്കിന് ആരാധകർ ; മോഹൻ ബ ഗാന്റെ ട്രോഫി പരേഡ് വിവാദത്തിൽ

കൊല്‍ക്കത്ത: കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി കൊല്‍ക്കത്ത ഫുട്ബോള്‍ ക്ലബ് എടികെ മോഹന്‍ ബഗാന് (പഴയ മോഹന്‍ ബഗാന്) സംഘടിപ്പിച്ച ഐ ലീഗ് ട്രോഫി പരേഡ് വിവാദത്തില്‍. സാമൂഹിക അകലമടക്കം പാലിക്കാതെ ആയിരങ്ങളാണ് പരേഡില്‍ പങ്കെടുത്തത്. കോവിഡ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ നിരുത്തരവാദപരമായ ഈ നടപടിക്ക് ക്ലബ് മുതിര്‍ന്നത്. കഴിഞ്ഞ സീസണില്‍ ഐ ലീഗ് കിരീടം നേടിയ എടികെ മോഹന്‍ ബഗാന് ആറ് മാസങ്ങള്‍ക്കു ശേഷം ഞായറാഴ്ചയാണ് കിരീടം സമ്മാനിച്ചത്. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ്.

