KSDLIVENEWS

Real news for everyone

ടാറ്റാ കോവിഡ് ആശുപത്രി: നാളെ ടെക്‌നീഷ്യൻമാരെത്തും

SHARE THIS ON

കാസർഗോഡ് : തെക്കിൽ ഗ്രാമത്തിൽ പണിത ടാറ്റാ ആസ്പത്രിയിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പരിശോധിക്കാൻ ചൊവ്വാഴ്ച ടെക്‌നിഷ്യന്മാരെത്തും. കേരള മെഡിക്കൽ ആൻഡ് സർജിക്കൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണിവർ. രണ്ടേകാൽ കോടിയുടെ ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കേണ്ടത്. ഈ തുക കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് വകമാറ്റുകയാണ് ചെയ്യുക. ഇതിനുള്ള സർക്കാർ അനുമതി രണ്ടുദിവസത്തിനുള്ളിൽ കിട്ടിയേക്കും. ഇത്‌ മുന്നിൽക്കണ്ട് ഉപകരണങ്ങളുടെ പട്ടിക മെഡിക്കൽ ആൻഡ് സർജിക്കൽ കോർപ്പറേഷന് കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ അരക്കോടിയോളം ചെലവുവരുന്ന ഈ സംരംഭം ആദ്യഘട്ടത്തിൽ നടക്കുമോയെന്നത് സംശയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് പറഞ്ഞു. കാഞ്ഞങ്ങാട്: തെക്കിൽ ഗ്രാമത്തിൽ പണിത ടാറ്റാ ആസ്പത്രിയിൽ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് പരിശോധിക്കാൻ ചൊവ്വാഴ്ച ടെക്‌നിഷ്യന്മാരെത്തും. കേരള മെഡിക്കൽ ആൻഡ് സർജിക്കൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരാണിവർ. രണ്ടേകാൽ കോടിയുടെ ഉപകരണങ്ങളാണ് ഇവിടെ സ്ഥാപിക്കേണ്ടത്. ഈ തുക കളക്ടറുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് വകമാറ്റുകയാണ് ചെയ്യുക. ഇതിനുള്ള സർക്കാർ അനുമതി രണ്ടുദിവസത്തിനുള്ളിൽ കിട്ടിയേക്കും. ഇത്‌ മുന്നിൽക്കണ്ട് ഉപകരണങ്ങളുടെ പട്ടിക മെഡിക്കൽ ആൻഡ് സർജിക്കൽ കോർപ്പറേഷന് കഴിഞ്ഞദിവസം കൈമാറിയിരുന്നു. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ അരക്കോടിയോളം ചെലവുവരുന്ന ഈ സംരംഭം ആദ്യഘട്ടത്തിൽ നടക്കുമോയെന്നത് സംശയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി.രാംദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!