ദേശീയ സ്കൂൾ ഗെയിംസിൽ മെഡൽ നേട്ടവുമായി കാസറഗോഡുകാരി

ജനുവരി ഒന്ന് മുതൽ അഞ്ച് വരെ മധ്യപ്രദേശിലെ ബെത്തുലിൽ വച്ച് നടന്ന ദേശീയ സ്കൂൾ തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർഥിനി ഫാത്തിമ എ എം വെങ്കല മെഡൽ നേടി.
തുടർച്ചയായി 4 തവണ സംസ്ഥാന അമേച്ചർ ചാമ്പ്യൻഷിപ്പുകളിൽ സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള ഫാത്തിമ ഇത്തവണ ആദ്യമായിട്ടാണ് സംസ്ഥാന സ്കൂൾ ഗെയിംസിൽ സ്വർണ്ണം നേടി ദേശീയ മത്സരത്തിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിൽ നിന്നായി മുപ്പത്തിയെട്ടോളം മികച്ച താരങ്ങളെ പിന്നിലാക്കിയാണ് ഈ മിടുക്കി മൂന്നാം സ്ഥാനം നേടിയത്.
പടുവടുക്കത്തെ പരേതനായ അഡ്വക്കേറ്റ് അഷ്റഫിന്റെയും ജമീലയുടെയും മകളായ ഫാത്തിമ കാസറഗോഡ് യോദ്ധ തൈക്വോണ്ടോ അക്കാദമിയിൽ മാസ്റ്റർ ജയൻ പൊയ്നാച്ചിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്. ഏഴ് വയസ്സ് മുതലാണ് ഫാത്തിമ തായ്ക്വോണ്ടോ പഠിക്കാൻ തുടങ്ങിയത് … നിരന്തര പരിശീലനവും കഠിന പ്രയത്നവും ആത്മാർത്ഥയും അവളെ ഇന്ന് ഇന്ത്യ അറിയുന്ന താരമാക്കി നാടിനു അഭിമാനമായി ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം.

