KSDLIVENEWS

Real news for everyone

മുംബൈ ഇന്ത്യന്‍സി’നായി കളിക്കും; അംബാട്ടി റായുഡു രാഷ്ട്രീയം വിട്ട് വീണ്ടും ക്രിക്കറ്റിലേക്ക്‌

SHARE THIS ON

ഹൈദരബാദ്: ക്രിക്കറ്റില്‍നിന്ന് വിരമിച്ച് രാഷ്ട്രീയ ഇന്നിങ്‌സ് പ്രഖ്യാപിച്ച അംബാട്ടി റായുഡുവിന് മനംമാറ്റം. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കാന്‍ ഒരുങ്ങിയ റായുഡു തീരുമാനം പൊടുന്നനെ മാറ്റി പാര്‍ട്ടി വിട്ടത് ഏറെ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍, മറ്റ് പാര്‍ട്ടികളില്‍ ചേക്കേറാനല്ല മറിച്ച് ക്രിക്കറ്റ് ക്രീസിലേക്ക് തന്നെ മടങ്ങുകയാണെന്ന് താരം പ്രഖ്യാപിച്ചു. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിശ്വസ്തനായ മധ്യനിര താരം ഇനി കളിക്കുക മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരിക്കും. പക്ഷേ, ഐപിഎല്ലിലായിരിക്കില്ല മറിച്ച് യു.എ.ഇയില്‍ നടക്കുന്ന ടി 20 ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ ടീമായ മുംബൈ ഇന്ത്യന്‍ എമിറേറ്റ്‌സ് ടീമിനുവേണ്ടിയായിരിക്കും റായുഡു ഇനി ബാറ്റേന്തുക.

സജീവ രാഷ്ട്രീയത്തിലുള്ളവര്‍ക്ക് ലീഗില്‍ കളിക്കാന്‍ വിലക്കുള്ളതിനാലാണ് രാഷ്ട്രീയം വിട്ടതെന്നും റായുഡു എക്‌സിലൂടെ അറിയിച്ചു. ഐപിഎല്ലിന് പുറമെ യുഎഇ ലീഗിലും ദക്ഷിണാഫ്രിക്കന്‍ ലീഗിലും മുംബൈ ഇന്ത്യന്‍സിന് എംഐ എമിറേറ്റ്‌സെന്നും എംഐ കേപ്ടൗണ്‍ എന്നുമുള്ള പേരുകളിലാണ് ടീമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!