KSDLIVENEWS

Real news for everyone

ഇസ്രായേലിന് വൻ തിരിച്ചടി; 24 മണിക്കൂറിനുള്ളില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു

SHARE THIS ON

ഗാസയില്‍ വൻ തിരിച്ചടി നേരിട്ട് ഇസ്രായേല്‍ സേന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്ബത് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌ ഇസ്രായേല്‍ സൈന്യം.

അതിന് പിന്നാലെ കൊല്ലപ്പെട്ടവരുടെ പേരും ചിത്രങ്ങളും ഇസ്രായേല്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം 514 സൈനികരെ നഷ്ടപ്പെട്ടതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. തിരിച്ചടി കൂടുതല്‍ ശക്തമാക്കുമെന്ന് ഹമാസും വ്യക്തമാക്കി.

ഫലസ്തീനില്‍ നിന്നുള്ള തിരിച്ചടിയില്‍ ഇതാദ്യമായാണ് ഇത്രയുമധികം സൈനികര്‍ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സമ്മതിക്കുന്നത്. ഹമാസില്‍ നിന്ന് വലിയ തിരിച്ചടികളാണ് ഇസ്രായേല്‍ സൈന്യം നേരിടുന്നുതെന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഒമ്ബത് പേര്‍കൊല്ലപ്പെട്ടുവെന്ന് ഇസ്രായേല്‍ സമ്മതിക്കുമ്ബോഴും നിരവധി സൈനികരെ പരിക്കേല്‍പ്പിച്ചതായി ഹമാസ് വ്യക്തമാക്കുന്നുണ്ട്. അതെ സമയം യുദ്ധം തുടങ്ങിയതുമുതല്‍ 12000 ഇസ്രായേലി സൈനികര്‍ക്ക് അംഗവൈകല്യം സംഭവിച്ചെന്നു കഴിഞ്ഞ ദിവസം മറ്റൊരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കഴിഞ്ഞ 48 മണിക്കൂറിനിടെ 27 സൈനികര്‍ക്ക് പരിക്കേറ്റുവെന്നും, അവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണെന്നും ഐ.ഡി.എഫ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ – ലബനാൻ അതിര്‍ത്തിയില്‍ ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്നുള്ള ആക്രമം കൂടിയായതാടെ സേനക്ക് ഒരു വിഭാഗം സൈനികരെ അവിേടക്ക് അയക്കേണ്ടിവന്നിരുന്നു. വടക്കൻ അതിര്‍ത്തിയിലെ ഇസ്രായേല്‍ സൈനിക കേന്ദ്രത്തിന് നേര്‍ക്ക് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം തുടരുകയാണ്. സാലിഹ് അല്‍ ആറൂറിയുടെയും വിസ്സം അല്‍ തവീലിന്റെയും കൊലക്കുള്ള തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

ഗസ്സയില്‍ ഹമാസും അതിര്‍ത്തിയില്‍ ഹിസ്ബുല്ലയും തിരിച്ചടി ശക്തമാക്കിയതോടെ ഇസ്രായേല്‍ സേന കൂടുതല്‍ പ്രതിരോധത്തിലായി. അതെ സമയം ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,210 ആയി. 59,167 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!