ഡ്രൈവർക്ക് കോവിഡ് : ഉമ്മൻചാണ്ടി നിരീക്ഷണത്തിൽ

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്വാറന്റൈനില്‍ പ്രവേശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചത്.
നിരീക്ഷണത്തില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഇന്ന് കോട്ടയത്ത് ഉമ്മന്‍ ചാണ്ടി നടത്താനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫുമായി ഇന്ന് കോട്ടയത്ത് ഉഭയകക്ഷി ചര്‍ച്ച നടത്താനും ഉമ്മന്‍ചാണ്ടി നേരത്തെ തീരുമാനിച്ചിരുന്നു.

