മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല’, സുരേഷ് ഗോപിക്കെതിരെ പ്രതാപൻ

തൃശ്ശൂര്‍: ലൂര്‍ദ്ദ് പള്ളിയില്‍ സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ടി.എൻ.
പ്രതാപൻ എംപി. മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ലെന്നും മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ടി.എൻ. പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. “മണിപ്പൂരിലെ പാപക്കറ സ്വര്‍ണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകര്‍ത്ത മണിപ്പൂരിലെ ഓര്‍മ്മ തേങ്ങലായി നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂര്‍ പാര്‍ലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്. ഒരു ബിജെപി നേതാവ് മാതാവിനെ ഓര്ത്തതില് സന്തോഷമെന്നും പ്രതാപൻ പരിഹസിച്ചു. ബിജെപിക്ക് മനഃപരിവര്ത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താനെന്നും പ്രതാപൻ കൂട്ടിച്ചേര്‍ത്തു.

