KSDLIVENEWS

Real news for everyone

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും, രാത്രി റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുക നാളെ

SHARE THIS ON

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ആറരയ്ക്ക് നെടുമ്ബാശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചിയില്‍ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും.

തുടര്‍ന്ന് കെ പി സി സി ജംങ്ഷനിലെത്തി റോ‍ഡ് ഷോയില്‍ പങ്കെടുക്കും. രാത്രി 7 നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെ പി സി സി ജംഷ്ഷനില്‍ നിന്ന് തുടങ്ങി ഹോസ്പിറ്റല്‍ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസില്‍ എത്തും വിധമാണ് ഒരു കിലോമീറ്റ‌ര്‍ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

എറണാകുളം ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഗുരൂവായൂര്‍ക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം തൃപ്രയാര്‍ ക്ഷേത്രം സന്ദര്‍ശിച്ച്‌ പന്ത്രണ്ട് മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളില്‍ കൂടി പങ്കെടുക്കും. ഇതിന് ശേഷമാകും ദില്ലിയിലേക്ക് മടങ്ങുക. പ്രധാനമന്ത്രി എത്തുന്നതോടെ കൊച്ചിയിലും തൃശൂരിലും

ഗതാഗത ക്രമീകരണങ്ങളുണ്ടാകും. ഒപ്പം തന്നെകനത്ത സുരക്ഷയാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!