KSDLIVENEWS

Real news for everyone

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഡിവൈ.എസ്.പി തലത്തില്‍ അഴിച്ചുപണി

SHARE THIS ON

കാസര്‍കോട്: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഡിവൈ.എസ്. പി തലത്തില്‍ അഴിച്ചുപണി.

സംസ്ഥാനത്താകെ 100ലധികം ഡിവൈ.എസ്.പി മാരെ മാറ്റി നിയമിച്ചിട്ടുണ്ട്.

പി.കെ.സുധാകരൻ വിരമിച്ചതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന കാസര്‍കോട് സബ് ഡിവിഷൻ ഡിവൈ.എസ്. പിയായി കണ്ണൂര്‍ വിജിലൻസ് ഡിവൈ.എസ്. പി ബാബു പെരിങ്ങേത്തിനെ നിയമിച്ചു. ബേക്കല്‍ ഡിവൈ.എസ്. പി ആയി കണ്ണൂര്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജയൻ ഡൊമിനിക്കിനെ നിയമിച്ചു. ബേക്കലില്‍ നിന്ന് സി കെ സുനില്‍കുമാറിനെ കണ്ണൂര്‍ റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ചില്‍ മാറ്റി നിയമിച്ചു.

കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.വി.മനോജിനെ കണ്ണൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ചിലേക്കും പേരാവൂര്‍ ഡിവൈ.എസ്.പി എ.വി.ജോണിനെ കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ചിലും മാറ്റി നിയമിച്ചിട്ടുണ്ട്. തളിപ്പറമ്ബ് ഡിവൈ.എസ്.പി എം.പി.വിനോദ് ആണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കാഞ്ഞങ്ങാട് നിന്ന് പി.ബാലകൃഷ്ണൻ നായരെ തളിപ്പറമ്ബിലേക്ക് മാറ്റി നിയമിച്ചു. വയനാട് എസ്.എസ്.ബി ഡിവൈ.എസ്.പി ആയിരുന്ന

കെ.വി. വേണുഗോപാലൻ ആണ് പുതിയ കണ്ണൂര്‍ ഡിവൈ.എസ്.പി. കാസര്‍കോട് വിജിലൻസ് ഡിവൈ.എസ്. പി വി.കെ വിശ്വംഭരൻ നായരെ വയനാട് ഡിവൈ.എസ്.പി ആയി സ്ഥലംമാറ്റി. കാസര്‍കോട് എസ്.എസ്.ബി ഇൻസ്പെക്ടര്‍ വി. ഉണ്ണികൃഷ്ണന് പ്രമോഷൻ നല്‍കി കാസര്‍കോട് വിജിലൻസ് ഡിവൈ.എസ്.പി ആയി നിയമിച്ചു. പൊലീസ് ഇൻസ്പെക്ടര്‍മാരുടെ സ്ഥലംമാറ്റ ലിസ്റ്റും ഉടനെ ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!