മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു, പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെന്ന് ആരോപണം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനുസമീപമാണ് സംഭവം. ആക്രമണത്തിനുപിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.
ആക്രമണത്തില്‍ പരിക്കേറ്റ നാസര്‍ അബ്ദുള്‍ റഹ്മാന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നാസര്‍ അബ്ദുള്‍ റഹ്മാന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.

