KSDLIVENEWS

Real news for everyone

മലപ്പുറത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുപത്തിയഞ്ചുകാരി ജീവനൊടുക്കിയത് ഗാര്‍ഹിക പീഡനം മൂലമെന്ന് ബന്ധുക്കള്‍

SHARE THIS ON

മലപ്പുറം: പന്തല്ലൂരില്‍ യുവതിയെ ഭർതൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് തൂങ്ങി മരിച്ചത്.
ഗാർഹിക പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർതൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭർത്താവ് നിസാർ വിദേശത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!