KSDLIVENEWS

Real news for everyone

ലിവ് ടു സ്മൈൽ കോൺവെക്കേഷൻ നാളെ കാസർകോട്

SHARE THIS ON

കാസർകോട് : ജീവിതത്തിന്റെ വ്യത്യസ്തമായ കാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിപ്പോയവർക്ക് അവരുടെ നിലവിലെ സാഹചര്യങ്ങളോടൊപ്പം, ഡിജിറ്റലായി ലിവ് ടു സ്മൈലിൽ പഠിക്കാൻ അവസരം നല്കി, പത്താം ക്ലാസും, പ്ലസ് ടുവും, ഡിഗ്രിയും, പിജിയും പരീക്ഷ എഴുതി പൂർത്തീകരിച്ച കേരളത്തിലുടനീളവും, ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി 200 ഓളം വിദ്യാർത്ഥികൾ കോൺവെക്കേഷനിൽ പങ്കെടുക്കും.
ഞായറാഴ്ച ഉച്ചക്ക് ഡിഐഇടി മായിപ്പാടി ക്യാമ്പസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ,
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിർമൽ കുമാർ,
ഡയറക്ടർമാരായ അഹ്മദ് ഷെറിൻ, അബ്ദുറഹ്മാൻ എരോള്‍ , ഇർഫാദ് മായിപ്പാടി തുടങ്ങിയവർ നേതൃത്വം നൽകും. വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നിട്ട് നിൽക്കുന്ന ലിവ് ടു സ്മൈൽ ഡിജിറ്റൽ അക്കാദമിയാണ് ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് പഠനം പൂർത്തീകരിക്കാനുള്ള സൗകര്യം ഒരുക്കിയത്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമായി വിദൂര വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് പഠനം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!