പാണക്കാട് സയ്യിദ് മുഈന്‍ അലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം; റാഫി പുതിയ കടവിനെതിരെ കേസ്

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റാഫി പുതിയ കടവിനെതിരെ പോലീസ് കേസെടുത്തു. കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ എന്നിവ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കില്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരുമെന്നും ഇനി പുറത്തിറങ്ങാനാകില്ലെന്നുമാണ്് ഭീഷണി.മുഈന്‍ അലി തങ്ങള്‍ ഇതിനെതിരെ മലപ്പുറം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയ കടവില്‍ ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മുഈന്‍ അലി ആരോപിച്ചു.
തങ്ങളെ… നിങ്ങള്‍ ഈ പോക്ക് പോകുകയാണെങ്കില്‍ നിങ്ങള്‍ വീല്‍ച്ചെയറില്‍ പോകേണ്ട ഗതി ഉണ്ടാകും കെട്ടോ. പാണക്കാട് തങ്ങള്‍ കുടുംബത്തില്‍പ്പെട്ട ആളായതുകൊണ്ട് എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ്.നിങ്ങള്‍ ഈ കോലത്തില്‍ സംസാരവും കാര്യങ്ങളുമായിടട് സമുദായ നേതാക്കളെയും വെല്ലുവിളിച്ചാണ് പോകുന്നതെങ്കില്‍ വീല്‍ച്ചെയറില്‍ തന്നെ പോകേണ്ടി വരും. തങ്ങള്‍ക്ക് ഇനി പുറത്തിറങ്ങാന്‍ പറ്റില്ലെന്നും സന്ദേശത്തില്‍ പറയുന്നു.

