KSDLIVENEWS

Real news for everyone

ബില്‍ക്കീസ് ബാനു കേസ്; 11 കുറ്റവാളികള്‍ ഗോധ്ര സബ്ജയിലിലെത്തി കീഴടങ്ങി

SHARE THIS ON

ഗോധ്റ (ഗുജറാത്ത്): ബിൽക്കിസ് ബാനു കേസിലെ 11 കുറ്റവാളികളും ഞായറാഴ്ച രാത്രി കീഴടങ്ങി. 11.45-ഓടെ ഗോധ്റ സബ്ജയിലിലെത്തിയാണ് കീഴടങ്ങിയത്. കഴിഞ്ഞ എട്ടിനാണ് രണ്ടാഴ്ചയ്ക്കുള്ളിൽ കുറ്റവാളികൾ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചത്. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികൾ കീഴടങ്ങിയത്. രണ്ടുവാഹനങ്ങളിലായാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പോലീസും അറിയിച്ചു.


കൂടുതൽസമയം ആവശ്യപ്പെട്ട് കുറ്റവാളികൾ വെള്ളിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ആവർത്തിച്ച കോടതി ഹർജികൾ തള്ളുകയും ചെയ്തിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!