ഓൺലൈൻ പെസ് ടൂർണമെന്റ് അവസാനിച്ചു

കാസറഗോഡ് : എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സങ്കടിപ്പിച്ച ഓൺലൈൻ പെസ് ടൂർണമെന്റ് സമ്മാന വിതരണം ചെയ്തു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് രിഫായി ചാർളടുക്ക ആദ്യക്ഷനായ പരിവാടി മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ട്രഷറർ മാഹിൻ കേളോട് ഉത്ഘാടനം നിർവഹിച്ചു, കോവിഡ് പ്രട്ടോകോൾ ഉള്ള സാഹചര്യത്തിൽ ഗ്രൗണ്ടിൽ ഇറങ്ങി കള്ളിക്കാൻ പറ്റാത്ത വിദ്യാർത്ഥികൾക്ക് മത്സരം പ്രചോത്തനമായി.
രണ്ട് മാസം നീണ്ടു നിന്ന ടൂർണമെന്റ് വിവിത യൂണിറ്റുകളിൽ നിന്ന് 60 ഓളം ടീമുകളാണ് പങ്കെടുത്തത്, ചാമ്പ്യൻ ആയ സുഹൈൽ ചെടേക്കാലും, റണ്ണേഴ്സ് ആയ രിജാസ് ഗോളിയടുക്കയ്കും ബദ്റുദ്ധീൻ താസിം, സി എ അബൂബക്കർ എന്നിവർ സമ്മാനം വിതരണം ചെയ്തു. യോഗത്തുൽ അൻവർ ഓസോൺ, എം എസ് മൊയ്‌ദീൻ, അബ്ദുല്ല ചാലക്കര, ഹൈദർ കുടുപ്പം കുഴി, നവാസ് കുഞ്ചാർ, തുടങ്ങിയവർ പ്രസംഗിച്ചു. തയ്യിബ് പള്ളത്തടുക്ക സ്വാഗതാവും ജുനൈദ് ബാതിയടുക്ക നന്ദിയും പറഞ്ഞു.

