ഹൈദരബാദ് ടെസ്റ്റ്; സ്പിന്നര്‍മാര്‍ പിടിമുറുക്കി, ഇംഗ്ലണ്ടിന് മൂന്നു വിക്കറ്റ് നഷ്ടം

ഹൈദരബാദ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലീഷ് നിരയുടെ സ്‌കോര്‍ 60 ലെത്തിയപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി. അശ്വിനും ജഡേജയും ചേര്‍ന്നാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ വരിഞ്ഞുമുറുക്കിയത്.
സാക് ക്രോളി(20), ബെന്‍ ഡക്കറ്റ്(35) ഒലിപോപ്(1) എന്നിവരാണ് പുറത്തായത്. അശ്വിന്‍ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. സ്പിന്‍ പിച്ച് കണക്കുകൂട്ടി ഇന്ത്യയും ഇംഗ്ലണ്ടും മൂന്ന് സ്പിന്നര്‍മാരുമായാണ് കളത്തിലിറങ്ങിയത്. റെഹാന്‍ അഹമ്മദിനും ജാക്ക് ലീച്ചിനുമൊപ്പം ടോം ഹര്‍ട്ട്‌ലി അരങ്ങേറ്റം കുറിച്ചു. ഇന്ത്യന്‍ നിരയില്‍ മൂന്നാം സ്പിന്നറായി അക്ഷര്‍ പട്ടേല്‍ കളിക്കുന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, കെ.എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട് ടീം: സാക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമ്മദ്, ടോം ഹര്‍ട്ട്‌ലി, മാര്‍ക് വുഡ്, ജാക്ക് ലീച്ച്

