KSDLIVENEWS

Real news for everyone

കെ എൻ ഇബ്റാഹിം സാഹിബിന്റെ സ്മരണക്കായി സാന്ത്വനം വാട്ടർകൂളർ

SHARE THIS ON

ബദിയടുക്ക: കേരള മുസ്ലിം ജമാഅത്ത് ബദിയടുക്ക സോൺ ക്ഷേമകാര്യ പ്രസിഡണ്ടായിരുന്ന മാവിനക്കട്ട കെ എൻ ഇബ്റാഹിം സാഹിബിൻ്റെ സ്മരണക്കായി എസ് വൈ എസ് ബദിയടുക്ക സോൺ കമ്മറ്റി സാന്ത്വനത്തിൻ്റെ വകയായ് വാട്ടർകൂളർ സ്ഥാപിച്ചു.
സംഘടനയുടെ പദ്ധതികളുമായും സ്ഥാപന സഹായങ്ങളിലും സജീവ സാന്നിധ്യമായിരുന്ന കെ എൻ ഇബ്റാഹിം സമസ്ത നൂറാം വാർഷിക പ്രഖ്യാപന പരിപാടിയിൽ സ്വാഗതസംഘ സമിതിയിൽ അംഗമായിരുന്നു.
പ്രചരണ ഭാഗമായി നടത്തിയ ഗ്രാമ സഞ്ചാരത്തിലും മേഖല വാഹന ജാഥയിലും കർമ്മോത്സകനായി നിന്നു.
യൂണിറ്റിലെ ഫണ്ട് വിജയിപ്പിച്ചെടുക്കുന്നതിന് പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ വിയോഗം നേതാക്കളിലും പ്രവർത്തകരിലും ഉണ്ടാക്കിയ ആഘാതം വലുതാണ്.
സഹപ്രവർത്തകൻ്റെ സ്മരണക്കായി ബദിയടുക്ക സോൺ എസ് വൈ എസ് സാന്ത്വനം വകുപ്പ് ബദിയടുക്ക മസ്ജിദുൽ ഫത്ഹിലാണ് വാട്ടർകൂളർ സംവിധാനിച്ചത്.
ദിനേന പളളിയിൽ എത്തുന്നവർക്ക് വലിയ ആശ്വാസമേകാൻ ഈ സംരംഭം കാരണമാകും.
കെ എൻ സാഹിബിൻ്റെ പ്രിയ സ്നേഹിതൻ വടകര മുഹമ്മദ് ഹാജിയാണ് സമർപ്പണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുൽ അസീസ് ഹിമമി ഗോസാഡ, ബഷീർ സഖാഫി കൊല്യം, അബ്ദുല്ല സഅദി തുപ്പക്കൽ, ഫൈസൽ നെല്ലിക്കട്ട, കെ എച്ച് അബ്ദുല്ല മാസ്റ്റർ, റിയാസ് ഹനീഫി പെർഡാല, ജാഫർ, ജാബിർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!