KSDLIVENEWS

Real news for everyone

വേഗത്തില്‍ 150 വിക്കറ്റ്;ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച്റിക്കാര്‍ഡ് നേട്ടവുമായി ബുംറ

SHARE THIS ON

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജസ്പ്രീത് ബുംറ റിക്കാർഡ് ബുക്കില്‍ ഇടംപിടിച്ചു.

ഏറ്റവും വേഗത്തില്‍ 150 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായി ബുംറ.

എറിഞ്ഞ പന്തുകളുടെയും കളിച്ച കളികളുടെയും അടിസ്ഥാനത്തിലാണ് റിക്കാർഡ് നേട്ടത്തില്‍ ബുംറയെത്തിയത്. മുപ്പത്തിനാലാമത്തെ മത്സരത്തിലാണ് താരം 150 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. മുപ്പത്തിയഞ്ച് മത്സരങ്ങള്‍ക്കുള്ളില്‍ 150 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ. നിലവില്‍ 152 ടെസ്റ്റ് വിക്കറ്റുകള്‍ ബുംറ നേടിക്കഴിഞ്ഞു.

6781 പന്തുകളിലാണ് ബുംറയുടെ 150 വിക്കറ്റ് നേട്ടം. 7661 പന്തുകളില്‍ 150 വിക്കറ്റ് നേടിയ ഉമേഷ് യാദവാണ് രണ്ടാമത്. ഷമി 7755 പന്തുകളിലും കപില്‍ ദേവ് 8378 പന്തുകളിലുമാണ് ഈ നേട്ടം കൈവരിച്ചത്.

ഒരു ടെസ്റ്റില്‍ എതിര്‍ടീമിന്‍റെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ബാറ്റര്‍മാരുടെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനും ബുംറയ്ക്കായി.1983-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കപില്‍ദേവ് ഇത്തരത്തില്‍ പുറത്താക്കല്‍ നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!